• Breaking News

    കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡെക്കര്‍ ബസില്‍ ഇനി ഫോട്ടോ ഷൂട്ട് നടത്താം; നാലായിരം രൂപയ്ക്ക്

    Photos can now be taken on KSRTC's double decker bus; For four thousand rupees , www.thekeralatimes.com

    സേവ് ദി ഡേറ്റ്, ഫോട്ടോ ഷൂട്ട് തുടങ്ങിയ ന്യൂ ജെന്‍ ആഘോഷങ്ങള്‍ക്ക് ഇനി കെഎസ്ആര്‍ടിസിയും. കെഎസ്ആര്‍ടിസി ആവിഷ്‌കരിച്ച ഡബിള്‍ ഡെക്കര്‍ ഫോട്ടോ ഷൂട്ട് പദ്ധതിക്ക് മികച്ച പിന്‍തുണ. 2021 ജനുവരി 18 ന് വിവാഹം ഉറപ്പിച്ച വാമനപുരം സ്വദേശി ഗണേഷും, ഈഞ്ചയ്ക്കല്‍ സ്വദേശിനി ലക്ഷ്മിയുമാണ് തലസ്ഥാന നഗരയില്‍ രാജപ്രൗഡിയില്‍ സര്‍വ്വീസ് നടത്തിയ ഡബിള്‍ ഡക്കര്‍ ബസിലെ ആദ്യ ഫോട്ടോഷൂട്ട് നടത്തിയത്.

    എട്ട് മണിക്കൂറിന് 4000 രൂപ വാടക നല്‍കിയാല്‍ 50 കിലോ മീറ്റര്‍ ദൂരത്തില്‍ ഈ സര്‍വീസ് ഉപയോഗപ്പെടുത്താനാകും. അധികമുള്ള കിലോമീറ്ററുകള്‍ക്ക് അധിക വാടകകൂടി നല്‍കണം. വരുന്ന ഡിസംബര്‍ വരെയാണ് ഈ ഡിസ്‌കൗണ്ട് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഏജന്റുമാര്‍ക്കും, ബുക്ക് ചെയ്യുന്നവര്‍ക്കും പ്രത്യേക കമ്മീഷന്‍ വ്യവസ്ഥയിലും പദ്ധതി നടപ്പിലാക്കുന്നുണ്ട്.

    കെഎസ്ആര്‍ടിസിയുടെ ടിക്കറ്റേതിര വരുമാന വര്‍ധനവിന് വേണ്ടിയാണ് ഇത്തരം പദ്ധതി കെഎസ്ആര്‍ടിസി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. ഈ ബസില്‍ വിവാഹ പ്രീവെഡിംഗ്, പോസ്റ്റ് വെഡിംഗ് ഷൂട്ടുകള്‍ക്കും, ബര്‍ത്ത് ഡേ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്കും വാടകയ്ക്ക് നല്‍കും.

    ബസിന്റെ രണ്ടാം നിലയില്‍ ആഘോഷങ്ങള്‍ക്കും താഴത്തെ നിലയില്‍ കുടുംബങ്ങളോടൊപ്പമുള്ള യാത്രക്കുമായി അവസരം. ലണ്ടനിലെ ആഫ്റ്റര്‍ നൂണ്‍ ടീ ബസ് ടൂറിന്റെ മാതൃകയില്‍ ആണ് കെഎസ്ആര്‍ടിസി ഈ പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരത്ത് ഇതിനകം നിരവധി ഏജന്‍സികള്‍ ഫോട്ടോ ഷൂട്ടിന് വേണ്ടി ബസ് ബുക്ക് ചെയ്ത് കഴിഞ്ഞു. ഇത് ഇവിടെ വിജയകരമാകുന്ന മുറയ്ക്ക് നടപ്പിലായാല്‍ കൊച്ചിയിലും, കോഴിക്കോടും കെഎസ്ആര്‍ടിസി പദ്ധതി വ്യാപിക്കും.