സോഷ്യൽ മീഡിയയിലെയടക്കം പോരാട്ടങ്ങൾക്കും വിവാദങ്ങൾക്കും വിട; ബോളിവുഡ് നടൻ സുശാന്തിന്റേത് ആത്മഹത്യ തന്നെ; ഫോറന്‍സിക് പരിശോധന ഫലം എയിംസ് സംഘം സിബിഐക്കു കൈമാറി
ബോളിവുഡ് സൂപ്പർ താരം നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) വിദഗ്ധ സംഘം സിബിഐയ്ക്കു റിപ്പോര്‍ട്ട് നല്‍കിയതായി സൂചന. സുശാന്തിന്റെ കുടുംബവും അഭിഭാഷകനും ഉയര്‍ത്തിയ കൊലപാതക വാദങ്ങളെ എയിംസ് സംഘം തള്ളിക്കളഞ്ഞതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
ഇക്കഴിഞ്ഞ ജൂണ്‍ നാലിനാണ് സുശാന്ത് സിങ് രാജ്പുത്തിനെ മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസെടുത്ത് അന്വേഷണം തുടങ്ങിയ മുംബൈ പൊലീസ് ആത്മഹത്യയാണെന്ന നിഗമനത്തില്‍ ആണ് കേസ് മുന്നോട്ട് കൊണ്ടുപോയത്.
നടൻ സുശാന്ത് സ്വയം ജീവനൊടുക്കിയതാണ് എന്ന നിഗമനത്തിലാണ് ഫൊറന്‍സിക് പരിശോധകര്‍ എത്തിയതെന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇക്കാര്യം മുദ്രവച്ച കവറില്‍ സിബിഐയ്ക്കു കൈമാറിയിട്ടുണ്ട്. ആത്മഹത്യ ആണെങ്കില്‍ പോലും ഇതിനു പ്രേരണയായവരെ കണ്ടെത്താന്‍ സിബിഐ അന്വേഷണം തുടരുമെന്നാണ് നിലനിൽ ലഭിക്കുന്ന വിവരം.

