പ്രശസ്ത ബോളിവുഡ് നടൻ അന്തരിച്ചു
മുംബൈ: പ്രശസ്ത ബോളിവുഡ് നടൻ വിശാൽ ആനന്ദ് (82) അന്തരിച്ചു. അദ്ദേഹത്തിന്റെ കുടുംബമാണ് മരണവാർത്ത സ്ഥിരീകരിച്ചത്. വാർധക്യസഹജമായ അസുഖങ്ങൾ കാരണം ഏറെനാളായി വിശ്രമ ജീവിതത്തിലായിരുന്നു.
1976-ൽ പുറത്തിറങ്ങിയ ചൽതേ ചൽതേ എന്ന ചിത്രത്തിലൂടെയാണ് ബിഷം കോഹ് ലി എന്ന വിശാൽ ആനന്ദ് ഏറെ ജനശ്രദ്ധ നേടിയത്. നിരവധി ഹിന്ദി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം അണിഞ്ഞിട്ടുണ്ട്. ഹിന്ദുസ്ഥാൻ കി കസം, ടാക്സി ഡ്രൈവർ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക പ്രീതി നേടിയിരുന്നു.

