• Breaking News

    ജി.എസ്.ടി നഷ്ടപരിഹാരം; സംസ്ഥാനങ്ങൾക്ക് 20,000 കോടി രൂപ ഇന്ന് രാത്രി നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ

    GST compensation; Finance Minister Nirmala Sitharaman has said that Rs 20,000 crore will be given to the states tonight , www.thekeralatimes.com

    ഈ വർഷം ഇതുവരെ ജിഎസ്ടി നഷ്ടപരിഹാര സെസ് ആയി പിരിച്ച 20,000 കോടി രൂപ ഇന്ന് രാത്രി എല്ലാ സംസ്ഥാനങ്ങൾക്കും വിതരണം ചെയ്യുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ.

    നഷ്ടപരിഹാര സെസ് 2022 ജൂണിനപ്പുറം നീട്ടാനും ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു. ജനുവരി ഒന്ന്​ മുതൽ അഞ്ച്​ കോടിയിൽ താഴെ വിറ്റുവരവുള്ള വ്യാപാരികൾ പ്രതിമാസം റി​ട്ടേൺ ഫയൽ ചെയ്യേണ്ടെന്നും ധനകാര്യ മ​ന്ത്രാലയം ഉദ്യോഗസ്ഥൻ അറിയിച്ചു.

    തിങ്കളാഴ്ച നടന്ന 42-ാമത് ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ യോഗത്തിൽ കേന്ദ്ര ധനമന്ത്രി അധ്യക്ഷത വഹിച്ചു. സഹമന്ത്രി അനുരാഗ് ഠാക്കൂർ, സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലെ ധനമന്ത്രിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

    യോഗത്തിന് ശേഷമാണ് ജിഎസ്ടി നഷ്ടപരിഹാസ സെസ് വിതരണം ചെയ്യുന്നത് സംബന്ധിച്ച് ധനമന്ത്രി പ്രഖ്യാപിച്ചത്. കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം ജി.എസ്​.ടി നഷ്​ടപരിഹാരം നൽകാനാവില്ലെന്ന്​ ധനമ​ന്ത്രി അറിയിച്ചിരുന്നു.