ഇന്ത്യയിൽ 24 മണിക്കൂറിനിടെ 73,272 പേർക്ക് കോവിഡ്; രോഗബാധിതർ 70 ലക്ഷത്തിലേക്ക്
ഒറ്റ ദിവസത്തിനിടെ 926 പേർ മരിച്ചു. ആകെ മരണം 1,07,416. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 8,83,185 പേർ ചികിത്സയിലാണ്. ഇതുവരെ 59,88,823 പേർ രോഗമുക്താരായി.
ലോകത്ത് യു എസ് കഴിഞ്ഞാൽ ഏറ്റവും അധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. ആകെയുള്ള മരണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീൽ എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങൾ.
അതേസമയം ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മഹാരാഷ്ട്രയിൽ ആകെ കേസുകളുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. ഇതുവരെ 15,06,018 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആന്ധ്രാപ്രദേശിൽ 7,44,864 കേസുകളും കർണാടകയിൽ 6,90,269 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ 6,46,128 പേർക്കാണ് രോഗം. 4,30,666 കേസുകളാണ് ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്തത്.

