• Breaking News

    പൊന്നുപോലെ വളര്‍ത്തുന്ന പൂച്ചകളെ കൊല്ലുന്നു; പരാതിയുമായി വീട്ടമ്മ

    Kills cats that are raised like gold; Housewife with complaint , www.thekeralatimes.com

    കോട്ടയം:
    വളര്‍ത്തു പൂച്ചകളെ സ്ഥിരമായി കൊല്ലുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മ കോട്ടയം ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പത്ത് പൂച്ചകളാണ് വിഷം ഉള്ളില്‍ചെന്ന നിലയില്‍ ചത്തതെന്ന് കോട്ടയം സ്വദേശി പുഷ്പ ബേബി തോമസ് പരാതിയില്‍ പറയുന്നു. പത്ത് വര്‍ഷമായി നാല്‍പതിലേറ പൂച്ചകളെ പുഷ്പ വീട്ടില്‍ വളര്‍ത്തുകയാണ്.

    ഇരുപതോളം പൂച്ചകളെയാണ് കോട്ടയം മുട്ടമ്പലം സ്വദേശി പുഷ്പ വീട്ടില്‍ പൊന്നുപോലെ വളര്‍ത്തുന്നത്. ഇവയെല്ലാം പെരുവഴിയില്‍ അനാഥമായി കിടന്നതും അവയുടെ കുഞ്ഞുങ്ങളുമാണ്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പത്തിലേറെ പൂച്ചകളാണ് വിഷം ഉള്ളില്‍ചെന്ന് പുഷ്പയുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും ചത്തുകിടന്നതായി കണ്ടെത്തിയത്. ഘാതകരെ കണ്ടെത്താനുള്ള പുറപ്പാടിലാണ് പുഷ്പ.

    ആരോ എന്ന മൃഗസംരക്ഷണ സംഘടയുടെ പിന്തുണയോടെയാണ് പൊലീസില്‍ പുഷ്പ പരാതി നല്‍കിയത്. തുടര്‍നുള്ള നിയമ നടപടികളുമായി മുമ്പോട്ട് പോകാനാണ് തീരുമാനം. പൂച്ചകളെ ജീവന് തുല്യം കാണുന്ന പുഷ്പയും കുടുംബവും സ്വന്തം മക്കള്‍ക്ക് കൊടുക്കുന്ന കരുതലാണ് അവയ്ക്ക് നല്‍കുന്നത്. അതിന് പുഷ്പ പറയുന്ന കാരണം ഇങ്ങനെ. 

    ഏതൊരു ജീവനും ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്നും പൂച്ചകള്‍ക്കും അവ ബാധകമാണെന്നും പുഷ്പ പറയുന്നു. തന്‍റെ പൂച്ചകളെ കൊന്നവര്‍ക്കെതിരെ നിയമപോരാട്ടം നടത്തി ഉചിതമായ ശിക്ഷയുറപ്പിക്കുകായാണ് പുഷ്പയുടെ ലക്ഷ്യം. അതിലൂടെ ഇത്തരം പ്രവര്‍ത്തി നടത്തുന്നവര്‍ക്കുള്ള താക്കീതും.