കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് സാനിറ്റൈസര്‍ നല്‍കി
![]() |
മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നാട്ടികയില്‍ പ്രവര്‍ത്തിക്കുന്ന ലുലു കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ആവശ്യമായ സാനിറ്റൈസറുകൾ വിതരണം ചെയ്യുന്നു |
തൃപ്രയാര്‍: നാട്ടികയില്‍ പ്രവര്‍ത്തിക്കുന്ന ലുലു കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ആവശ്യമായ സാനിറ്റൈസര്‍ മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു. കോവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായാണ് ഫൗണ്ടേഷന്റെ സഹായം. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും നാട്ടിക കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം ചെയര്‍പേഴ്‌സനുമായ സുഭാഷിണി മഹാദേവന്‍, സുപ്രണ്ട് ഡോ. രാധാകൃഷണന്‍ എന്നിവര്‍ ചേര്‍ന്ന് മണപ്പുറം ഫൗണ്ടേഷന്‍ ചീഫ് മാനേജര്‍ ശില്‍പ സെബാസ്റ്റ്യനില്‍ നിന്നും ഏറ്റുവാങ്ങി. കമ്യൂണിറ്റി ഡെവലപ്‌മെന്റ് ഓഫീസര്‍ ശ്രുതി ബിബിന്‍, മീഡിയ ഇന്‍ചാര്‍ജ് വിന്‍സണ്‍ സി. വി. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.