മീനാങ്കൽ ട്രൈബൽ സ്കൂളിന് പുതിയ മന്ദിരമായി
ആര്യനാട് : മീനാങ്കൽ ഗവ.ട്രൈബൽ ഹൈസ്കൂളിൽ നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം കെ.എസ്.ശബരീനാഥൻ എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എസ്.ഷാമില ബീഗം അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗം വി.എസ്.വിജിത, പ്രഥമാധ്യാപകൻ മുഹമ്മദ് മുസ്തഫ, മുൻ പ്രഥമാധ്യാപിക കെ.എസ്.ജയശ്രീ, പി.ടി.എ പ്രസിഡൻറ് വി.എസ്.വിജേഷ്, എസ്.എം.സി ചെയർമാൻ ബി.സജുകുമാർ, സ്കൂൾ വികസനസമിതി ചെയർമാൻ ബി.മനോഹരൻ, മദർ പി.ടി.എ പ്രസിഡന്റ് എസ്.സുചിത്രമോൾ തുടങ്ങിയവർ സംസാരിച്ചു. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ മന്ദിരം നിർമ്മിച്ചത്.