• Breaking News

    ഭാരം കുറയ്ക്കുന്നതിനായി ‘കീറ്റോ ഡയറ്റ്’ സ്വീകരിച്ചു; വൃക്കകൾ തകരാറിലായതിനെ തുടർന്ന് പ്രമുഖ ബംഗാളി താരം മിഷ്ടി മുഖർജി അന്തരിച്ചു

    Adopted the ‘Keto Diet’ for weight loss; Leading Bengali cricketer Mishti Mukherjee has died due to kidney failure , www.thekeralatimes.com

    മുംബൈ:
    ബോളിവുഡ് -ബംഗാളി സിനിമകളിലൂടെ ശ്രദ്ധ നേടിയ താരം മിഷ്ടി മുഖർജി(27) അന്തരിച്ചു. വൃക്കസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് വെള്ളിയാഴ്ചയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളുകളായി ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

    ശരീര ഭാരം കുറയ്ക്കുന്നതിനായി സ്വീകരിച്ച കീറ്റോ ഡയറ്റ് (കാര്‍ബോഹൈഡ്രേറ്റില്‍ നിന്നുള്ള ഊര്‍ജത്തിന്റെ അളവ് വളരെക്കുറച്ചും കൊഴുപ്പില്‍നിന്നുള്ള ഊര്‍ജത്തിന്റെ അളവ് കൂട്ടിയുമുള്ള ഭക്ഷണരീതി) മൂലമാണ് നടിയുടെ വൃക്കകൾ തകരാറിലായതെന്നാണ് കുടുംബം പ്രസ്താവനയിൽ അറിയിച്ചത്.

    2012 ൽ ‘ലൈഫ് കി തോ ലഗ് ഗയി’ എന്ന ചിത്രത്തിലൂടെയാണ് മിഷ്ടി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഗ്രേറ്റ് ഗ്രാൻഡ് മാസ്തി (2016), ബീഗം ജാൻ (2017), മണികർണിക: ദി ക്വീൻ ഓഫ് ഝാൻസി(2019) എന്നിവ മിഷ്ടിയുടെ ശ്രദ്ധേയ ചിത്രങ്ങലാണ്.നിരവധി മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്.