കുസാറ്റില്‍ പുതിയ ഡിസ്ഇന്‍ഫെക്ഷന്‍ ചേംബര്‍ പുറത്തിറക്കി
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഇലക്ട്രോണികസ് വകുപ്പും കുസാറ്റ് സിറ്റിക്കില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പ് 'ബ്ലൂമിങ്ക് ഇന്നൊവേഷന്‍സു'മായി സഹകരിച്ച് നിര്‍മ്മിച്ച ഡിസ്ഇന്‍ഫെക്ഷന്‍ ചേംബര്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. എന്‍. മധുസൂദനന്‍ പുറത്തിറക്കി. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയില്‍ നിന്ന്് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ആദ്യ മാതൃകയുടെ ഐസിഎംആറിന്റെ അംഗീകാരമുള്ള തിരുവന്തപുരത്തെ ലബോറട്ടറിയിലെ പരീക്ഷണവും വിജയമായിരുന്നു. വസ്തുക്കളുടെ ഉപരിതലം അണുവിമുക്തമാക്കുന്നതില്‍ ഈ മാതൃക 99% വിജയം കൈവരിച്ചു. പ്രസ്തുത മാതൃക മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്ഥാപിക്കുന്നതിനായി നല്‍കിയിരുന്നു. കുസാടെക്ക് ഫൗണ്ടേഷനില്‍ നിന്ന്് ലഭ്യമായ 1.35 ലക്ഷം രൂപ ഉപയോഗിച്ച് ബ്ലൂമിങ്ക് ഇന്നൊവേഷന്‍സ് 'ട്രാന്‍സിറ്റ്' എന്ന പേരില്‍ ഉപകരണത്തിന്റെ ഉത്പാദനം ആരംഭിച്ചു.
രേഖകളുടെയും കറന്‍സി നോട്ടുകളുടെയും സമ്പര്‍ക്കരഹിതമായ കൈമാറ്റം സാദ്ധ്യമാക്കുന്ന രണ്ട് കവാടങ്ങളോട് കൂടിയ ഈ ഉപകരണം ഫ്രണ്ട് ഒാഫീസ്, റിസപ്ഷന്‍ കൗണ്ടറുകള്‍, ബാങ്കുകള്‍, കണ്‍സള്‍ട്ടിങ് ടേബിളുകള്‍, ടിക്കറ്റ് കൗണ്ടറുകള്‍ മുതലായ സ്ഥലങ്ങളില്‍ പ്രയോജനപ്പെടും. കുസാറ്റ് സിറ്റിക് കോ-ഓഡിനേറ്റര്‍ ഡോ. സാം തോമസിന്റെ അഭിപ്രായത്തില്‍ വിപണിയില്‍ മറ്റുപല അണുനശീകരണ ഉപാധികള്‍ ലഭ്യമാണെങ്കിലും ടണലിലൂടെ കടത്തിവിട്ടുള്ള അണുനശീകരണം എന്ന ആശയം നിലവിലെ സമൂഹിക ആവശ്യങ്ങള്‍ പരിഗണിക്കുമ്പോള്‍ കൂടുതല്‍ മികച്ചതും പുതുമ നിറഞ്ഞതുമാണ്. www.blueminkinnovations.com എന്ന വെബ്‌സൈറ്റില്‍ ഉപകരണത്തിന്റെ വിശദ വിവരങ്ങള്‍ ലഭ്യമാണെന്നും ആവശ്യാനുസരണം രൂപമാറ്റം വരുത്തിയ ഉപകരണങ്ങള്‍ തയ്യാറാക്കാന്‍ സജ്ജമാണെന്നും ബ്ലൂമിങ്ക് ഇെന്നാവേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഡോ. ഷമീര്‍ കെ. മുഹമ്മദ് പറഞ്ഞു.

