അസത്യ പരാമര്‍ശങ്ങൾ; ഓണ്‍ലൈന്‍ മാധ്യമങ്ങൾക്ക് കടിഞ്ഞാണിടാൻ വിവര സാങ്കേതിക വകുപ്പ്
ന്യൂഡൽഹി: രാജ്യത്ത് ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ നിരവധി പരാതികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ നടപടിയുമായി വിവര സാങ്കേതിക വകുപ്പ്. ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണത്തിനൊരുങ്ങുകയാണ് വിവര സാങ്കേതിക വകുപ്പ്. നിയമ നിര്‍മ്മാണം പരിഗണിക്കുന്ന വിവര സാങ്കേതിക വിദ്യയുടെ പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷന്‍ ശശി തരൂര്‍ ആണ്.
സമിതി നിയമനിര്‍മാണത്തിന് പരിഗണിക്കുന്ന 21 വിഷയങ്ങളില്‍ ആദ്യത്തെതാണ്, ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ അസത്യ, വിദ്വേഷ, സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് എതിരെയുള്ള നിയമ നിര്‍മാണം.ഇതിനു പുറമേ സാമൂഹ്യമാധ്യമങ്ങളിലെ വ്യക്തിഹത്യാ, വിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് എതിരെയും നിയമമുണ്ടാകും. കൂടാതെ തന്നെ സമൂഹ മാധ്യമങ്ങളില്‍ അരങ്ങേറുന്ന വ്യക്‌തിഹത്യാപരമായ പരാമര്‍ശങ്ങള്‍ക്കെതിരെയും നിയമ നിര്‍മ്മാണം നടത്താന്‍ തീരുമാനമായിട്ടുണ്ട്. ഓണ്‍ലൈന്‍ മാദ്ധ്യമരംഗത്തെ നിയമ നടപടികളുടെ പൊളിച്ചെഴുത്തിനൊപ്പം തന്നെ സമൂഹത്തില്‍ ടെലിവിഷന്‍ ചാനലുകളുടെ അനാരോഗ്യകരമായ പ്രവണതയും സമിതി വിലയിരുത്തും.

