• Breaking News

    ഇത്തരത്തിലുള്ള അപമാനങ്ങളിലൂടെ ഞാന്‍ ദിവസേന കടന്നു പോകാറുണ്ട്; സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി പ്രിയ വാര്യര്‍

    I go through these kinds of insults every day; Dear Warrior in response to cyber attacks , www.thekeralatimes.com

    നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്ന താരമാണ് പ്രിയ വാര്യര്‍. അടുത്തിടെ പ്രിയ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ട്രോളുകള്‍ക്ക് കാരണമായിരിക്കുന്നത്. കഴുത്തിറങ്ങിയ വസ്ത്രത്തിനെതിരെയാണ് ഇത്തവണ വിമര്‍ശനങ്ങളും ട്രോളുകളും വന്നിരിക്കുന്നത്. ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് താരം.

    ”എന്റെ പുതിയ പോസ്റ്റിന് താഴെ ചില കമന്റുകളുണ്ടായിരുന്നു. കമന്റുകളുടെ നാലില്‍ ഒന്നുപോലും വായിച്ച് തീര്‍ക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും ആദ്യമുള്ള ചില കമന്റുകള്‍ വായിച്ചു. എല്ലാവരും ആ കമന്റുകള്‍ കാണേണ്ടതാണ് എന്നു തോന്നിയതിനാല്‍ അതിവിടെ പങ്കുവെയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ആ കമന്റ് ചെയ്തവര്‍ക്ക് നമ്മളെല്ലാവരും കൈയടിക്കേണ്ടതുണ്ട്.”

    ”അതുകൊണ്ടല്ലേ ഇത്തരം ചെറിയ വിലകുറഞ്ഞ കാര്യങ്ങള്‍ അവര്‍ പോസ്റ്റ് ചെയ്യുന്നത്. ഒരു തരം അംഗീകാരത്തിനോ അഭിനന്ദനത്തിനോ വേണ്ടി. നമുക്ക് അതവര്‍ക്ക് നല്‍കാം. എന്തായാലും എല്ലാവരോടും കരുണയോടെ പെരുമാറാനാണ് എന്നെ പഠിപ്പിച്ചിരിക്കുന്നത്. ഇവിടെയിപ്പോള്‍ വലിയൊരാളാകാനുള്ള അവസരമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. ഇത് എനിക്ക് പുതിയതൊന്നുമല്ല.”

     

    ”ഇത്തരത്തിലുള്ള അപമാനങ്ങളിലൂടെ ഞാന്‍ ദിവസേന കടന്നു പോകാറുണ്ട്. ഈ ഭീഷണികള്‍ നിലനില്‍ക്കുമ്പോഴും ഇത്രയും ദൂരം എത്തിയതില്‍ എനിക്ക് എന്നെ കുറിച്ച് അഭിമാനമുണ്ട്. എല്ലാ സ്ത്രീകളും അങ്ങനെ ആയിരിക്കണം. എന്റെ ശൈലിയില്‍ ശ്രദ്ധ ചെലുത്തിയതിന് നന്ദി” എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പ്രിയ പങ്കുവംച്ചിരിക്കുന്നത്. #ItsADressNotAYes #RefuseTheAbuse എന്ന ഹാഷ്ടാഗുകളും താരം പങ്കുവെച്ചിട്ടുണ്ട്.