• Breaking News

    രാഹുൽ ​ഗാന്ധി ഓൺലൈൻ ഉദ്ഘാടനം ചെയ്യാനിരുന്ന പരിപാടിക്ക് കളക്ടർ അനുമതി നൽകിയില്ല; കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധത്തിൽ

    Collector did not give permission for Rahul Gandhi to launch online event; Congress workers protest , www.thekeralatimes.com

    വയനാട് എം.പി രാഹുൽ ​ഗാന്ധി ഓൺലൈൻ ആയി ഉദ്ഘാടനം തീരുമാനിച്ച പരിപാടിക്ക് കളക്ടർ അനുമതി നൽകിയില്ല. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിൻ്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സ്കൂൾ കെട്ടിട ഉദ്ഘാടനത്തിനാണ് ജില്ലാ കളക്ടർ അനുമതി നിഷേധിച്ചത്.

    മുണ്ടേരി സ്കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്കായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ അന്തിമഘട്ടത്തിൽ ഉദ്ഘാടനത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.

    ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന്റെ അനുമതി വാങ്ങാതെയാണ് സംഘാടകർ ഉദ്ഘാടന പരിപാടിയുമായി മുന്നോട്ട് പോയത് എന്നതിനാലാണ് അനുമതി നിഷേധിക്കേണ്ടി വന്നതെന്ന് വയനാട് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള പറഞ്ഞു.

    അതേസമയം സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റിലടക്കം പ്രതിഷേധവുമായി രം​ഗത്തെത്തി.

    ഒക്ടോബർ അഞ്ചിന് ഇറങ്ങിയ ഉത്തരവിൽ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ബോർഡിന്റെ അനുമതി കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് വേണമെന്ന് നിർദേശമുണ്ടായിരുന്നു.

    എന്നാൽ ഇത് പാലിക്കാതെ വന്നതിനാലാണ് പരിപാടി തടസ്സപ്പെട്ടത്. രാഹുൽ ഗാന്ധി എം.പിയെ അവസാന നിമിഷമാണ് പരിപാടി റദ്ദ് ചെയ്ത വിവരം അറിയിച്ചത്.