• Breaking News

    “ഇത് എന്റെ അക്കൗണ്ട് അല്ലേ? എനിക്ക് സൗകര്യം ഉള്ളത് ഞാൻ ഇടും..” – ചൊറിയാൻ വന്ന വ്യക്തിക്ക് മറുപടിയുമായി സാധിക വേണുഗോപാൽ

    "Isn't this my account?" I will put what I can afford. ”- Sadhika Venugopal replied to the person who came to steal , www.thekeralatimes.com

    മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സാധിക വേണുഗോപാൽ. സീരിയൽ മേഖലയിലൂടെ തുടങ്ങിയ ഇവർ ധാരാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവം കൂടിയാണ് സാധിക. ഇവരുടെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇൻസ്റ്റഗ്രാം വഴി ഇവർ ആരാധകരെ അറിയിക്കാറുണ്ട്. ചിത്രങ്ങൾക്ക് താഴെ വരുന്ന പല മോശം കമൻറുകൾക്ക് ഇവർ വ്യക്തമായ മറുപടിയും നൽകാറുണ്ട്. അത്തരത്തിൽ ഒരു മറുപടി ആണ് ഇപ്പോൾ വൈറലാകുന്നത്.

    കഴിഞ്ഞദിവസം സാധിക ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. സുഹൃത്തിനൊപ്പം ഒരു ഹോട്ടലിൽ ഇരിക്കുന്ന ചിത്രങ്ങളായിരുന്നു സാധിക പങ്കുവെച്ചത്. എന്നാൽ ഇതിനു താഴെയും ചൊറി കമന്റുമായി ഒരാൾ. “പ്രഹസനം” എന്നാണ് അയാൾ ചിത്രത്തിന് താഴെ കമൻറ് ചെയ്തത്. എന്നാൽ നിമിഷങ്ങൾക്കകം തന്നെ നടി ചുട്ട മറുപടി നൽകുകയും ചെയ്തു.

    “അതേ.. ഇത് എൻറെ അക്കൗണ്ട് അല്ലേ?? നിങ്ങളുടേത് അല്ലല്ലോ.. !! അതുകൊണ്ട്, എനിക്ക് സൗകര്യമുള്ളത് ഞാൻ ഇടും.. എന്തിനാ ഡയലോഗ് അടിച്ചു സമയം കളയുന്നേ.. ” – സാധിക മറുപടി നൽകി.

    കൊച്ചിയിലുള്ള കൊക്കോ കഫേ എന്ന റസ്റ്റോറന്റിൽ നിന്നും ആണ് ഇവർ രണ്ടുപേരും ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. മഴവിൽ മനോരമ സംപ്രേഷണം ചെയ്ത പട്ടുസാരി എന്ന സീരിയലിലൂടെ ആയിരുന്നു സാധിക വേണുഗോപാൽ അഭിനയ രംഗത്തേയ്ക്ക് കടന്നുവന്നത്. പിന്നീട് ഒരുപാട് സിനിമകളിലും സീരിയലുകളിലും സജീവസാന്നിധ്യം കൂടിയായിരുന്നു താരം.