ഓഹരി വിപണി ഉയർന്നു തന്നെ : ഇന്നത്തെ വ്യാപാരവും നേട്ടത്തിൽ
മുംബൈ : ഓഹരി വിപണി ഉയർന്നു തന്നെ, വ്യാപാര ആഴ്ചയിലെ അവസാന ദിനവും നേട്ടത്തിൽ ആരംഭിച്ചു. സെന്‍സെക്സ് 103 പോയന്റ് ഉയർന്നു 40,286ലും നിഫ്റ്റി 34 പോയന്റ് ഉയര്‍ന്ന് 11,868ലുമാണ് വ്യാപാരം ആരംഭിചത്. ബിഎസ്ഇയിലെ 624 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 314 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ. 49 ഓഹരികള്‍ക്ക് മാറ്റമില്ല.
ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, എല്‍ആന്‍ഡ്ടി, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്, സണ്‍ ഫാര്‍മ, ടൈറ്റാന്‍, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലും നെസ് ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, ടിസിഎസ്, റിലയന്‍സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

