മൈഗ്രെയ്ന്‍ പോലെ കടുത്ത തലവേദന; കോവിഡ് മുക്തയായതിനെ കുറിച്ച് നടി ഗൗതമി നായര്‍
നടി ഗൗതമി നായർക്കും സഹോദരിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് മുക്തയായ സന്തോഷം പങ്കുവെച്ചാണ് ഗൗതമി എത്തിയിരിക്കുന്നത് കോവിഡ് ബാധിച്ചതിന് ശേഷമുള്ള അനുഭവങ്ങളും ആരോഗ്യപ്രവര്‍ത്തകരുടെ കരുതലിനെ കുറിച്ചുമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
ഗൗതമി നായരുടെ കുറിപ്പ്:
അങ്ങനെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തത് സംഭവിച്ചു. എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോള്‍ നെഗറ്റീവ് ആയി, 21 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി. എന്റെ സഹോദരിക്കും കോവിഡ് ബാധിച്ചിരുന്നു. എനിക്ക് ആദ്യം പറയാനുള്ളത് ഹെല്‍ത്ത് സെന്ററുകളിലെ നഴ്‌സുമാരെയും സാമൂഹ്യ പ്രവര്‍ത്തകരെയും കുറിച്ചാണ്.
ഞങ്ങളുടെ ലക്ഷണങ്ങളെ കുറിച്ച് അറിയാനും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ഉറപ്പുവരുത്താനും അവര്‍ എന്നും വിളിച്ചുകൊണ്ടിരുന്നു. ഞങ്ങള്‍ക്ക് കഠിനമായ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. രണ്ട് പേര്‍ക്കും കടുത്ത തലവേദന ഉണ്ടായിരുന്നു, മൈഗ്രെയ്ന്‍ പോലെ. മരുന്നുകള്‍ കഴിച്ചിട്ടും ഇത് വിട്ടു പോയില്ല. ആരോഗ്യപ്രവര്‍ത്തകര്‍ എന്റെ സഹോദരിയുടെ പ്രൈമറി കോണ്‍ടാക്റ്റ് പട്ടികയില്‍ എന്നെയും ഉള്‍പ്പെടുത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്ന് പോലും അറിയുമായിരുന്നില്ല.
എങ്കില്‍ ഞാന്‍ കാരണം എത്ര പേരിലേക്ക് വൈറസ് ബാധയുണ്ടാകുമായിരുന്നുവെന്ന് ദൈവത്തിന് മാത്രമേ അറിയൂ. അവബോധത്തിന്റെ അഭാവം. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ പരിശോധന നടത്തുക. നമ്മുടെയും മറ്റുള്ളവരുടെയും ജീവന്‍ അപകടത്തിലാക്കാതിരിക്കുക.
So, the unimaginable happened. I got tested for corona but now I’m finally negative and done with my 21 days! My sister...
Posted by Gauthami Nair on Wednesday, 7 October 2020

