• Breaking News

    കങ്കണയെ പരസ്യമായി വെല്ലുവിളിച്ച് നടി സ്വര ഭാസ്കർ, രൂക്ഷ പ്രതികരണവുമായി കങ്കണ

    Actress Swara Bhaskar publicly challenges Kangana Ranaut , www.thekeralatimes.com

    ബോളിവുഡിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് ആണ് നടൻ സുശാന്ത് സിംങ് രാജ്പുതിന്റെ ആത്മഹത്യ. സിനിമയിൽ അവസരങ്ങൾ കുറയുന്നു എന്ന പേരിൽ ഏറെ നാളായി വിഷാദ രോഗത്തിന് അടിമയായിരുന്നു സുശാന്ത് എന്നായിരുന്നു ആദ്യം ലഭിച്ച റിപ്പോർട്ടുകൾ. എന്നാൽ ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന തരത്തിലുള്ള വാർത്തകൾ പലരും അടിച്ചിറക്കി. പല ദേശീയ മാധ്യമങ്ങളും നടി കങ്കണ റണാവത് ഉൾപ്പെടെയുള്ളവരും ആണ് ഇത്തരത്തിലുള്ള വ്യാജവാർത്തകൾ ഇറക്കിയത്.

    വലിയ രീതിയിലുള്ള രാഷ്ട്രീയ മുതലെടുപ്പ് നടന്നിട്ടുള്ള ഒരു കേസ് കൂടിയാണ് ഇത്. നടൻ സുശാന്ത് ഒരു ബീഹാർ സ്വദേശി ആയതുകൊണ്ടും ബിഹാറിൽ ഈ മാസം അവസാനം തിരഞ്ഞെടുപ്പ് വരാനിരിക്കുന്നത് കൊണ്ടും ആണ് ഇങ്ങനെ സംഭവിച്ചത്. ബീഹാർ വികാരം ഇളക്കിവിട്ട് തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാൻ ആണ് ചില രാഷ്ട്രീയക്കാർ ശ്രമിച്ചത്. ഇതിനു മുന്നിൽ നിന്നത് ആകട്ടെ കങ്കണ റണാവതും.

    സുശാന്ത് സിങ് മാരണത്തിൽ എന്തെങ്കിലും തരത്തിലുള്ള ദുരൂഹതകൾ ഉണ്ട് എന്ന അവകാശവാദം എയിംസ് ഡോക്ടർമാർ തള്ളിയിരുന്നു. എന്നാൽ ഇതിനെതിരെ സുശന്തിന്റെ കുടുംബം തന്നെ നേരിട്ട് രംഗത്ത് വരികയുണ്ടായി. എയിംസ് ഡോക്ടർമാർക്ക് ഒന്നും അറിയില്ല എന്നായിരുന്നു അവരുടെ വാദം.

    ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് താങ്കൾ കങ്കണ റണാവത്. താൻ പറഞ്ഞ കാര്യങ്ങളിൽ എല്ലാം ശക്തമായി ഉറച്ചുനിൽക്കുന്നു എന്നും പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്ന് തെളിയിക്കപ്പെട്ടാൽ തനിക്ക് ഈ രാജ്യം നൽകിയിട്ടുള്ള അവാർഡുകൾ എല്ലാം തിരിച്ചു നൽകുമെന്നും നടി കങ്കണ പറഞ്ഞു. ബോളിവുഡ് നടി സ്വര ഭാസ്കരിനോട് ആണ് ഇത്തരത്തിലൊരു വെല്ലുവിളി കങ്കണ റണാവത് നടത്തിയിരിക്കുന്നത്.