• Breaking News

    തിളക്കം മങ്ങാതെ ഓഹരി വിപണി : ഇന്നത്തെ വ്യാപാരവും നേട്ടത്തിൽ

    Stock market fades: Today's trade is gaining , www.thekeralatimes.com

    മുംബൈ :
    തിളക്കം മങ്ങാതെ ഇന്ത്യൻ ഓഹരി വിപണി. ഇന്നത്തെ വ്യാപാരവും നേട്ടത്തിൽ ആരംഭിച്ചു. സെന്‍സെക്സ് 386.55 പോയിന്റ് ഉയർന്നു 40,265.50ലും, നിഫ്റ്റി 110.60 പോയിന്റ് ഉയർന്നു 11,849.50ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ലോഹം, വാഹനം, ബാങ്ക് സൂചികകളും നേട്ടത്തിലാണ്. ബിഎസ്ഇയിലെ 725 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 235 ഓഹരികള്‍ നഷ്ടത്തിലുമാണ്. 45 ഓഹരികള്‍ക്ക് മാറ്റമില്ല.

    ടിസിഎസ്, എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ്ബിഐ, ബജാജ് ഫിന്‍സര്‍വ്, ഇന്‍ഡസിന്റ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലും, നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.