• Breaking News

    സംസ്ഥാനത്ത് ഇന്നത്തെ സ്വർണ വില അറിയാം

    The state knows the price of gold today , www.thekeralatimes.com

    കൊച്ചി :
    സംസ്ഥാനത്ത് ഇന്നത്തെ സ്വർണ വിലയിൽ മാറ്റമില്ല. ഒരു പവൻ സ്വര്‍ണത്തിന് 37,200 രൂപയിലും വില. ഗ്രാമിന് 4,650 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിപണിയിൽ ഔൺസിന് 1884.66 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ വില കുറ ഞ്ഞിരുന്നു, പവന് 280രൂപ കുറഞ്ഞു 37,200 രൂപയിലും , ഒരു ഗ്രാമിന് 4,650 രൂപയിലുമായിരുന്നു വ്യാപാരം. ഒക്ടോബർ ആറിന് സ്വർണ വില ഈ മാസത്തെ ഉയർന്ന നിരക്കിൽ എത്തിയിരുന്നു. പവന് 37, 480 രൂ​പയായിരുന്നു വില. . ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ നിന്നാണ് ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് വർദ്ധന ഉണ്ടായത്. ഇതിനു മുൻപുള്ള ദിവസം പവന് 240 രൂപയാണ് കുറഞ്ഞത് ഒരു പവൻ സ്വര്‍ണത്തിന് 37,120 രൂപയും ഗ്രാമിന് 4,640 രൂപയുമായിരുന്നു വില. ഇതിനു മുൻപുള്ള തുടര്‍ച്ചയായ മൂന്നു ദിവസങ്ങളിൽ ഒരു പവൻ സ്വര്‍ണത്തിന് 37,360 രൂപയും ഗ്രാമിന് 4,670 രൂപയുമായിരുന്നു വില. ഇന്ന് ഒരു ഗ്രാം വെള്ളിയ്ക്ക് 60.60രൂപയാണ് വില. എട്ടുഗ്രാമിന് 484.80 രൂപയിലും കിലോഗ്രാമിന് 60,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.