• Breaking News

    ശ്രീറാം വെങ്കിട്ടരാമന്‍ വ്യാജ വാര്‍ത്ത കണ്ടെത്തുന്ന സമിതിയില്‍

    Sriram Venkataraman on the committee that finds fake news , www.thekeralatimes.com

    ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള പി.ആര്‍.ഡി സംഘത്തിലേക്ക് നാമനിര്‍ദേശം ചെയ്തു. ആരോഗ്യവകുപ്പില്‍ ജോയിന്‍റ് സെക്രട്ടറിയായ ശ്രീറാമിനെ വകുപ്പ് പ്രതിനിധിയായാണ് ഫാക്ട് ചെക്ക് ഡിവിഷനില്‍ ഉള്‍പ്പെടുത്തിയത്. മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ സസ്പെൻഷനിലായിരുന്ന ശ്രീറാമിനെ കഴിഞ്ഞ മാർച്ചിലാണ് സർക്കാർ തിരിച്ചെടുത്തത്.

    കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വാര്‍ റൂമിന്‍റെയും സി.എഫ്.എല്‍.ടി.സികളുടെയും ചുമതലയാണ് ആരോഗ്യവകുപ്പില്‍ ജോയിന്‍റ് സെക്രട്ടറിയായി തിരിച്ചെത്തിയ ശ്രീറാമിന് നല്‍കിയിരുന്നത്. പിന്നാലെയാണ് വ്യാജവാര്‍ത്തകളോ സന്ദേശങ്ങളോ കണ്ടെത്തിയാല്‍ അവ‌ക്കെതിരായ നടപടിക്ക് പൊലീസിന് കൈമാറുക, വാര്‍ത്തകള്‍ തെറ്റാണെങ്കില്‍ സത്യാവസ്ഥ മറ്റു വകുപ്പുകളില്‍നിന്ന് ശേഖരിച്ച് ജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തുക തുടങ്ങിയ ദൗത്യങ്ങളുള്ള ഫാക്ട് ചെക്ക് വിഭാഗത്തിലേക്കും ശ്രീറാം നിയോഗിക്കപ്പെടുന്നത്.