• Breaking News

    ഉത്തർപ്രദേശിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്തു

    Dalit girl commits suicide in Uttar Pradesh , www.thekeralatimes.com

    ഉത്തർപ്രദേശിൽ പീഡനത്തിനിരയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിൽ മണിക്പൂരിലാണ് സംഭവം. പരാതിയിൽ പൊലിസ് നടപടി എടുക്കാത്തതിനെ തുടർന്നാണ് പതിനഞ്ചുകാരിയായ  പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു.

    കൂട്ട ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയുടെ മ്യതദേഹം കണ്ടെത്തിയത്.

    വനത്തിൽ കൊണ്ടുപോയാണ് മുൻ ഗ്രാമത്തലവന്റെ മകൻ ഉൾപ്പെടെയുള്ളവർ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇയാൾ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ചിത്രകൂട് പൊലീസ് സൂപ്രണ്ട് അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പീഡനം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.