• Breaking News

    പ്രതിമാസം ഒരു ലക്ഷം അക്കൗണ്ടുകള്‍ ലക്ഷ്യമിട്ട് യെസ് ബാങ്ക്

    Yes Bank aiming to reach 1,00,000 accounts per month , www.thekeralatimes.com

    കൊച്ചി: സാങ്കേതികവിദ്യാ അധിഷ്ഠിത സേവനങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് റീട്ടെയില്‍ ഉപഭോക്തൃ നിരയില്‍ ശ്രദ്ധ പതിപ്പിക്കുമെന്ന് യെസ് ബാങ്ക് എംഡിയും സിഇഒയുമായ പ്രശാന്ത് കുമാര്‍ പറഞ്ഞു. റിസര്‍വ് ബാങ്ക് വായ്പ മുഴുവനായി അടച്ചു തീര്‍ത്ത ശേഷവും സാമ്പത്തിക പ്രകടനം, നിക്ഷേപ വളര്‍ച്ച എന്നിവയില്‍ വന്‍ മെച്ചപ്പെടുത്തലാണ് ബാങ്ക് നടത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 60,000 അക്കൗണ്ടുകളാണ് ആരംഭിച്ചത്. ഡിസംബര്‍-ജനുവരിയോടെ പ്രതിമാസം ഒരു ലക്ഷം അക്കൗണ്ടുകള്‍ എന്ന നിലയിലെത്താനാണ് ശ്രമം.

    റിസര്‍വ് ബാങ്കിന്റെ 50,000 കോടി രൂപയുടെ പ്രത്യേക വായ്പ പൂര്‍ണമായും തിരിച്ചടച്ച ബാങ്ക് ജൂലൈ-സെപ്റ്റംബര്‍ ത്രൈമാസത്തില്‍ 129 കോടി  രൂപ അറ്റാദായമുണ്ടാക്കിയെന്നും പ്രശാന്ത് കുമാര്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ ചെറുകിട, എംഎസ്എംഇ, പേഴ്സണല്‍ വായ്പകള്‍ നല്‍കുന്നതിലായിരിക്കും  ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.