• Breaking News

    അരുവിക്കരയിൽ അങ്കത്തിനൊരുങ്ങി എൽ.ജെ.ഡി

    അരുവിക്കര: അരുവിക്കര ഗ്രാമപഞ്ചായത്തിൽ എൽ.ജെ.ഡി 10 വാർഡുകളിലും രണ്ടു ബ്ലോക്ക് ഡിവിഷനുകളിലും മത്സരിക്കും. പഞ്ചായത്തിലെ ഇരുമ്പ, പാണ്ടിയോട്, വട്ടക്കുളം, കരുമരക്കോട്, മൈലമൂട്, അരുവിക്കര, വെമ്പന്നൂർ, കടമ്പനാട്, ഇറയാംക്കോട്, കാച്ചാണി, എന്നീ വാർഡുകളിലും ബ്ലോക്ക് ഡിവിഷനുകളായ ചെറിയകൊണ്ണി, കാച്ചാണി, എന്നിവിടങ്ങളിലുമാണ് മത്സരിയ്ക്കുന്നത്. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കുകയാണ്. പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് എൽ.ജെ.ഡി ജില്ലാ ഭാരവാഹികൾ അറിയിച്ചു.