• Breaking News

    പാറശ്ശാല സരസ്വതി ആശുപത്രിയിൽ പോസ്റ്റ് കോവിഡ് ക്ലിനിക്ക് ആരംഭിച്ചു

    പാറശ്ശാല: പാറശ്ശാല സരസ്വതി ആശുപത്രി ജനറൽ മെഡിസിൻ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ പോസ്റ്റ് കോവിഡ് ക്ലിനിക്ക്ആരംഭിച്ചു. പാറശ്ശാല എം.എൽ.എ സി.കെ.ഹരീന്ദ്രൻ ക്ലിനിക്കിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും 2 മണി മുതൽ 4 മണി വരെ ക്ലിനിക്ക് പ്രവർത്തിക്കും. കോവിഡ് മുക്തരാകുന്ന പലര്‍ക്കും രോഗലക്ഷണങ്ങള്‍ നീണ്ടു നിൽക്കുന്നതായാണ് കാണുന്നത്. ചെറുപ്പക്കാര്‍ക്ക് പോലും ദീര്‍ഘകാലത്തേക്കു ശ്വാസകോശ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള മറ്റു ബുദ്ധിമുട്ടുകളും കാണുന്നു. അഞ്ചു ശതമാനം പേര്‍ ഗുരുതരാവസ്ഥയിൽ ആകുന്നുവെന്നാണ് നിരീക്ഷണം. ഇതിന്റെ അടിസ്ഥാനത്തിലാണ് കോവിഡ് മുക്തര്‍ക്കായി പോസ്റ്റ് കോവിഡ് ക്ലിനിക്ക് ആരംഭിച്ചത്. വിശദ വിവരങ്ങൾക്ക് 9495472598 എന്ന നമ്പരിൽ ബന്ധപ്പെടണം.