നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ
തിരുവനന്തപുരം: നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ (എൻ.റ്റി.എസ് പരീക്ഷ 2020 -21) സ്റ്റേജ് വൺ ഓൺലൈൻ പരീക്ഷയ്ക്കായി അപേക്ഷിക്കേണ്ട അവസാന തീയതി നവമ്പർ 16. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് പ്രിൻസിപ്പലിനോ- പ്രധാനാധ്യാപകനോ സമർപ്പിക്കേണ്ടതാണ്. പ്രിൻസിപ്പൽ - പ്രധാനാധ്യാപകർ, എസ്.സി.ഇ.ആർ.ടി. വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ONLINE VERIFICATION AND APPROVAL OF NTSE APPLICATION FORM (2020-21) BY HM/PRINCIPAL. (Login using Sampoorna Username and Password) എന്ന ലിങ്കിൽ സമ്പൂർണയുടെ യൂസർനെയും പാസ് വേഡും നൽകി ലോഗിൻ ചെയ്തു എൻ.റ്റി.എസ്സിനുള്ള അപേക്ഷകൾ 20-ാം തിയതിക്കകം അപ്രൂവ് ചെയ്യണം.

