• Breaking News

    ‘രാജ്യത്ത് വീണ്ടും ലോക്ക് ഡൗൺ’; വിശദീകരണവുമായി കേന്ദ്രസർക്കാർ

    ‘Locked down again in the country’; Central Government with explanation , www.thekeralatimes.com

    രാജ്യത്ത് വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നതായി പ്രചാരണം. ഡിസംബർ ഒന്നോടെ ലോക്ക് ഡൗൺ ഏർപ്പെടുത്തുമെന്നാണ് പ്രചരിച്ച വാർത്തകൾ. എന്നാൽ നടക്കുന്നത് വ്യാജ പ്രചാരണമാണെന്ന് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി.

    കൊവിഡ് രണ്ടാം തരംഗം നേരിടുന്ന യൂറോപ്പിൽ ഫ്രാൻസ്, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങൾ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ നിർബന്ധിതരായിരിക്കുകയാണ്. സമാനമായി ഇന്ത്യയിലും ലോക്ക് ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചുവെന്നാണ് പ്രചാരണം. ഇത് സംബന്ധിച്ച് ഒരു ട്വീറ്റും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇതോടെയാണ് വിശദീകരണവുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയത്.

    പ്രചരിക്കുന്ന ട്വീറ്റ് വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ പറയുന്നു. ട്വീറ്റ് മോർഫ് ചെയ്ത് പ്രചരിക്കുകയായിരുന്നു. സർക്കാർ അത്തരത്തിൽ ഒരു തീരുമാനവും ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.