• Breaking News

    മലങ്കര മാർത്തോമ്മ സഭയുടെ അധ്യക്ഷനായി ഡോ.ഗിവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത

    Dr. Georghes Mar Theodosius Metropolitan becomes the President of Malankara Mar Thoma Church , www.thekeralatimes.com

    മലങ്കര മാർത്തോമ്മ സഭയുടെ അധ്യക്ഷനായി ഡോ.ഗിവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത. തിരുവല്ലയിലെ സഭാ ആസ്ഥാനത്താണ് സ്ഥാനാരോഹണ ചടങ്ങുകൾ.

    സഭയിലെ മുതിർന്ന എപ്പിസ്‌കോപ്പ യുയാക്കീ മാർ കൂറിലോസിന്റെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങ്. കുർബാന മധ്യേ ഡോ.ഗിവർഗീസ് മാർ തിയഡോഷ്യസിനെ മാർത്തോമ്മയായി നാമകരണം ചെയ്തു. മലങ്കര മാർത്തോമ്മ സഭയുടെ 22-ാമത്തെ മെത്രാപ്പോലീത്തയാണ് ഇദ്ദേഹം.

    കാലം ചെയ്ത ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ പിൻഗാമിയായാണ് ഡോ.ഗിവർഗീസ് മാർ തിയോഡോഷ്യസ് മെത്രാപ്പോലീത്ത സഭാ തലവനാകുന്നത്. സ്ഥാനാരോഹണത്തിന് ശേഷമുള്ള അനുമോദന സമ്മേളനത്തിൽ വിവിധ ക്രൈസ്തവസഭകളുടെ മേലധ്യക്ഷൻമാരടക്കമുള്ളവർ പങ്കെടുത്തു.