കെ ഫോൺ മറ്റൊരു ലാവലിൻ കേസായി തീരും; കേരളത്തിന്റെ വികസനം ഇല്ലാതാക്കിയത് ഒരു പ്രസ്ഥാനം മാത്രമാണ്, സർക്കാരിന് എതിരെ അബ്ദുള്ളക്കുട്ടി
കേരളം ഒരു സിംഗപ്പൂരോ ദുബായിയോ പോലെ വികസിക്കേണ്ട പ്രദേശമായിരുന്നെന്നും അതില്ലാതാക്കിയതിന് ഒരു പ്രസ്ഥാനം മാത്രമാണ് അതിന് ഉത്തരവാദിയെന്നും ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബുദുള്ളക്കുട്ടി.
കേരളത്തിന്റെ വികസനം ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ അംഗീകരിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി.
ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ അബ്ദുള്ളക്കുട്ടി രംഗത്തെത്തിയത്.
ഫെയ്സ്ബുക്ക് കുറിപ്പ്:
സഖാവ് പിണറായി, നിങ്ങള് ഇന്നത്തെ പ്രസ്സ് മീറ്റിൽ പറഞ്ഞത് ‘ കേരളത്തിന്റെ വികസനം ഇല്ലാതെയാക്കാനുള്ള ശ്രമം ഒരു കാരണവശാലും അംഗീകരിക്കില്ല’ കേൾക്കാൻ നല്ല സുഖമുള്ള പ്രസ്താവന, പക്ഷെ തിരിച്ച് ഒരു ചോദ്യം കേരളം ഒരു സിങ്കപുർ, അല്ലെങ്കിൽ ദുബായ് പോലെ വികസിക്കേണ്ട പ്രദേശമായിരുന്നു.
അതില്ലാതാക്കിയത് ആരാണ്? കൃത്യമായി വിശകലനം ചെയ്താൽ ഒരു പ്രസ്ഥാനം മാത്രമാണ് അതിന് ഉത്തരവാദി !? നോക്കുകൂലി, ഘൊരാവോ, ഹർത്താൽ, ബന്ദ്, മിന്നൽ പണിമുടക്ക്, പഠിപ്പുമുടക്ക്, കമ്പ്യൂട്ടർ, ട്രാക്റ്റർ കത്തിക്കൽ, കരിയോയൽ പ്രയോഗം, നായിക്കുർണ്ണ സേവ, ഊര് വെലക്ക്, ജഡ്ജിയുടെ നാടുകടത്തൽ, പ്രിൻസിപ്പാളിന്റെ കസേര കത്തിക്കൽ, കള്ളവോട്ട്, കൊല, നാടൻബോംബ് നിർമ്മാണം, വെട്ടികൊല, പോരാത്തതിനു ബംഗാൾ മോഡൽ ജീവനോടെ ഉപ്പിട്ട് കുഴിച്ച് മൂടൽ..കൊട്ടേഷൻസംഘം, പാർട്ടി ഗുണ്ടാസംഘം.. അങ്ങിനെ എത്ര എത്ര ക്രൂരതകൾ
സഖാവ് പിണറായി ഇതൊക്കെയാണ് ഈ നാടിന്റെ വികസനം മുരടിപ്പിച്ചത്…എന്നിട്ട് അങ്ങ് പറയുകയാണ് വികസനം തടയാൻ അനുവദിക്കയില്ലാ എന്ന്. ചിരി വരുന്നു സഖാവെ ചിരി ചിരി.
കെ ഫോൺ കാണിച്ച് നിങ്ങള് വിരട്ടണ്ട അത് മറ്റൊരു ലാവിലിൻ കേസായി തീരും
തീർച്ച. ശിവശങ്കർ ശരിക്കും നിങ്ങളുടെ ശത്രുവായിരുന്നു.
സഖാവ് പിണറായി നിങ്ങള് ഇന്നത്തെ പ്രസ്സ് മീറ്റിൽ പറഞ്ഞത് " കേരളത്തിന്റെ വികസനമില്ലാതെയാക്കാനുള്ള ശ്രമം ഒരു കാരണവശാലും...
Posted by AP Abdullakutty on Monday, 2 November 2020

