• Breaking News

    ബിനീഷ് കോടിയേരിക്ക് കൂടുതൽ ബിനാമി ഇടപാടുകളിൽ പങ്കുണ്ടെന്ന നിഗമനത്തിൽ ഇ.ഡി; ചോദ്യം ചെയ്യൽ തുടരുന്നു

    ED concludes that Bineesh Kodiyeri is involved in more benami transactions; The interrogation continues , www.thekeralatimes.com

    ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളിൽ ബിനീഷ് കോടിയേരിക്കെതിരെ ഇ.ഡി കേരളത്തിൽ നടത്തുന്ന പരിശോധന ഇന്നും തുടരും. തിരുവനന്തപുരത്ത് എത്തിയ ഒരു സംഘം ഇ.ഡി ഉദ്യോഗസ്ഥർ ബംഗളൂരുവിലേക്ക് മടങ്ങിയിട്ടില്ല. ബിനീഷ് കോടിയേരിക്ക് കൂടുതൽ ബിനാമി ഇടപാടുകളിൽ പങ്കുണ്ടെന്നാണ് ഇ.ഡി യുടെ നിഗമനം.

    ബിനീഷിന്‍റെ സുഹൃത്ത് അൽ ജാസം അബ്ദുൽ ജാഫറിന്‍റെ ബാങ്ക് ലോക്കർ കേന്ദ്രീകരിച്ചുള്ള പരിശോധന ഇന്നലെ രാത്രിവരെ നീണ്ടു. ലോക്കറിൽ നിന്ന് രേഖകളും പ്രമാണങ്ങളും ഇഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവയുടെ പരിശോധനയും ഇന്ന് നടക്കും.

    കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. കേരളത്തിലെ പരിശോധകളിലെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ചോദ്യം ചെയ്യൽ . ബിനീഷിന്‍റെ ബിനാമിയെന്ന് പറയുന്ന അബ്ദുൾ ലത്തീഫിന് ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. ലത്തീഫ് അടുത്ത ദിവസം ബംഗളൂരുവിൽ എത്തും.കൂടാതെ ഹയാത്ത് ഹോട്ടൽ പങ്കാളി റഷീദിനും നോട്ടീസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ബിനീഷ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ട്. ഇഡിയുടെ ചോദ്യം ചെയ്യലിന് ശേഷം നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ബിനീഷിനെ കസ്റ്റഡിയിൽ വാങ്ങിയേക്കും. ശനിയാഴ്ചയാണ് ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുക.