• Breaking News

    രണ്ടാം ഭാര്യ മഷൂറ ഗര്‍ഭിണിയാണോ? കേരളക്കര ആകാംക്ഷയോടെ കാത്തിരിക്കുന്ന ചോദ്യത്തിന് മറുപടി നല്‍കി പ്രിയതാരം ബഷീര്‍ ബഷി

    Is second wife Mashoora pregnant? Beloved Basheer Bashi answers the eagerly awaited question of Kerala , www.thekeralatimes.com

    വൻ ഹിറ്റായി മാറിയ മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ബഷീര്‍ ബഷി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ശ്രദ്ധാകേന്ദ്രമായത്. റിയാലിറ്റി ഷോ അവസാനിച്ചെങ്കിലും കുടുംബത്തോടൊപ്പം കല്ലുമ്മക്കായ എന്ന വെബ് സീരിസിലൂടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ബഷീര്‍ ഇന്ന്.

    എന്നാൽ ബഷീര്‍ രണ്ട് വിവാഹം കഴിച്ചുവെന്നത്, അദ്ദേഹത്തിനെ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇരയാക്കാറുണ്ട്. താരത്തിന് ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി തവണ വിമര്‍ശനം നേരിടേണ്ടിയും വന്നിട്ടുള്ള താരം കൂടിയാണ് ബഷീർ.

    ബഷീറിന്റെ ആദ്യഭാര്യ സുഹാനയുടെ സമ്മതത്തോടെയാണ് ബഷീര്‍ മഷൂറയെ വിവാഹം കഴിച്ചത്, ബഷീര്‍ ബഷി മാത്രമല്ല ഭാര്യമാരും മക്കളുമൊക്കെ പ്രേക്ഷകര്‍ക്ക് പരിചിതമാണ്. യൂട്യൂബിലൂടെയാണ് മഷൂറ വിശേഷങ്ങള്‍ പങ്കുവെച്ചെത്താറുള്ളത്. ഒരു മില്യണിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ് ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറയുടെ യൂ ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബേര്‍സ്, ഇപ്പോള്‍ മഷൂറ പങ്ക് വച്ച ഒരു പുതിയ ഒരു വീഡിയോ ആണ് വൈറല്‍ ആകുന്നത്. Q&A സെക്ഷന്‍ ആണ് മഷൂറ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.

    കുറെ നാളായി” താന്‍ ഗര്‍ഭിണിയാണോ എന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ അല്ല, സൈഗു ബേബി തീരെ കുഞ്ഞല്ലേ. അവനെ ഒന്ന് കൊഞ്ചിച്ചു മതിയാകട്ടെ. എന്റെ ജീവിതത്തില്‍ ഏറ്റവും മോശപ്പെട്ട നിമിഷം ഒന്നും ഉണ്ടായിട്ടില്ല. മാത്രമല്ല, ജീവിതത്തില്‍ മറക്കാന്‍ ആകാത്ത ഒരു നിമിഷം തന്റെ വിവാഹം ആണ്. ആ എടുത്ത തീരുമാനം ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം ആയിരുന്നു ” മഷൂറ പറയുന്നു.