• Breaking News

    എം സി കമറുദ്ദീന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം; പണം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു: സി മമ്മൂട്ടി എംഎല്‍എ

    MC Kamaruddin's arrest politically motivated; Promise to pay: C Mammootty MLA , www.thekeralatimes.com

    തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള എം സി കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് സി മമ്മൂട്ടി എംഎല്‍എ. പണം ആറ് മാസത്തിനുള്ളില്‍ കൊടുക്കുമെന്ന് എം സി കമറുദ്ദീന്‍ ലീഗ് നേതൃത്വത്തിന് ഉറപ്പ് നല്‍കിയിരുന്നു. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് എം സി കമറുദ്ദീന്‍ എംഎല്‍എയും പ്രതികരിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ നടത്തിയ രാഷ്ട്രീയ നീക്കമാണിത്. അറസ്റ്റിലൂടെ തന്നെ തകര്‍ക്കാന്‍ കഴിയില്ലെന്ന് എംഎല്‍എ പറഞ്ഞു. അതേസമയം മുസ്ലീം ലീഗ് അടിയന്തര യോഗം വിളിച്ചു. നാളെ രാവിലെ പത്ത് മണിക്ക് കോഴിക്കോട്ട് യോഗം ചേരും.

    എംഎല്‍എയ്ക്ക് എതിരെ ചുമത്തിയത് ഗുരുതര വകുപ്പുകളാണ്. വിശ്വാസ വഞ്ചന, നിക്ഷേപ സംരക്ഷണ വകുപ്പ് എന്നിവ ചുമത്തിയിട്ടുണ്ട്. തെളിവുകളെല്ലാം എംഎല്‍എയ്ക്ക് എതിരെന്ന് അന്വേഷണ സംഘം പറയുന്നു. കേസില്‍ ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ ടി കെ പൂക്കോയ തങ്ങളെയും അറസ്റ്റ് ചെയ്‌തേക്കും. തങ്ങളെ എസ് പി ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.