• Breaking News

    ബീഹാർ തെരഞ്ഞെടുപ്പ് : മുസ്‌ലിം ഭൂരിപക്ഷ മേഖലകളിൽ എൻഡിഎ മുന്നേറ്റം

    Bihar elections: NDA advances in Muslim-majority areas , www.thekeralatimes.com

    പാറ്റ്‌ന:
    രാഷ്ട്രീയ പ്രവചനങ്ങളെ തരിപ്പണമാക്കി ബീഹാറിൽ ട്വിസ്റ്റ് തുടരുകയാണ്. ആദ്യം മുന്നിട്ടു നിന്ന ആർജെഡി കൊണ്ഗ്രെസ്സ് മഹാസഖ്യം ഇപ്പോൾ എൻഡിഎക്കാൾ പിന്നിലാണ്. അതേസമയം മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ മുന്നേറ്റം എൻഡിഎക്കാണെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യ ഫല സൂചനകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പുറത്തെടുത്തിരിക്കുന്നത്.

    ആദ്യ ഫല സൂചനകള്‍ മഹാസഖ്യത്തിന് അനുകൂലമായാണ് പുറത്തുവന്നത്. പിന്നീട് എൻഡിഎ ലീഡ് നിലയിലും ഉയര്‍ച്ചയുണ്ടാക്കുകയായിരുന്നു . 228 സീറ്റുകളിലെ ലീഡ് നില പുറത്ത് വന്നപ്പോള്‍ 122 സീറ്റുകളില്‍ ബിജെപി സഖ്യം മുന്നിട്ട് നില്‍ക്കുകയാണ്.

    അതേ സമയം ആര്‍ജെഡി -കോണ്‍ഗ്രസ് സഖ്യം 113 സീറ്റുകളില്‍ മുന്നിലാണ്. എല്‍ജെപി രണ്ട് സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു. തുടക്കത്തില്‍ മഹാസഖ്യം ലീഡ് നിലയില്‍ ശക്തമായി മുന്നേറിയിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എന്‍ഡിഎ മുന്നിലാണ്.