ബീഹാറിൽ എൻഡിഎ കേവലഭൂരിപക്ഷം മറികടന്നു
പാട്ന: ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ബിജെപിക്ക് പ്രവചനങ്ങളെല്ലാം തെറ്റിച്ചു വന്‍ മുന്നേറ്റം. എന്‍ഡിഎ കേവലഭൂരിപക്ഷത്തിലേക്ക് കുതിച്ചുകയറുകയാണ്. അവസാന വിവരം ലഭിക്കുമ്പോള്‍ എന്‍ഡിഎ-124 മഹാസഖ്യം-110 മറ്റുള്ളവര്‍-8 എന്നിങ്ങനെയാണ് സീറ്റ് നില.
കഴിഞ്ഞ തവണത്തേക്കാള്‍ വലിയ മുന്നേറ്റമാണ് ബിജെപി സംസ്ഥാനത്ത് ഉണ്ടാക്കിയത്. നേരത്തെ പോസ്റ്റല്‍ വോട്ടുകളില്‍ മഹാസഖ്യത്തിന് വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു. കനത്ത സുരക്ഷയില്‍ രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 243 അസംബ്ലി സീറ്റുകളുള്ള ബിഹാറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് പോളിങ് നടന്നത്. നവംബര്‍ 7-ലെ മൂന്നാം ഘട്ടത്തിനു ശേഷം പുറത്തുവിട്ട വിവിധ എക്സിറ്റ്പോള്‍ ഫലങ്ങള്‍ മഹാസഖ്യം അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്.

