• Breaking News

    ബിനീഷ് കോടിയേരിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു; വാര്‍ത്ത തടയണമെന്ന ആവശ്യം തള്ളി

    Bineesh Kodiyeri remanded for two weeks; The demand to block the news was rejected , www.thekeralatimes.com

    ബാംഗ്ലൂർ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.  ഇനി രണ്ടാഴ്ച പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലായിരിക്കും ബിനീഷിനെ പാർപ്പിക്കുക. മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ (എന്‍.സി.ബി) കസ്റ്റഡി അപേക്ഷ നല്‍കിയില്ല.

    അതേസമയം വാര്‍ത്തകള്‍ നല്‍കുന്നത് തടയണമെന്ന ബിനീഷിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ബാംഗ്ലൂരിൽ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെടുകയായിരുന്നു. ബിനീഷിനെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ല എന്നാണ് എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചത്.

    നിലവിലെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ബിനീഷിനെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പുതിയ അപേക്ഷ നല്‍കിയത്.