• Breaking News

    ഭക്തന് മതപരമായ ഉള്ളടക്കത്തിന് പകരം അശ്ലീല ലിങ്ക് മെയിൽ ചെയ്ത് ആത്മീയ ചാനൽ

    Spiritual channel for the devotee by mailing pornographic links instead of religious content , www.thekeralatimes.com

    ആന്ധ്രാപ്രദേശിലെ ഭക്തി ചാനലിൽ നിന്ന് മതപരമായ ഉള്ളടക്കത്തിന് പകരം ഭക്തന് മെയിലിൽ ലഭിച്ചത് ഒരു അശ്ലീല സൈറ്റിന്റെ ലിങ്ക്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ശ്രീ വെങ്കിടേശ്വര ഭക്തി (എസ്‌വിബിസി) ചാനലാണ് മതപരമായ ഉള്ളടക്കത്തിന് പകരം അശ്ലീല സൈറ്റിന്റെ ലിങ്ക് അടങ്ങിയ മെയിൽ അയച്ചത്.

    “ശതാമനം ഭവതി” എന്ന ചാനൽ പരിപാടിക്ക് പകരം ഒരു ഭക്തന് അശ്ലീല സൈറ്റിന്റെ ലിങ്ക് അയച്ചത് ശ്രീ വെങ്കിടേശ്വര ഭക്തി ചാനലിൽ (എസ്‌വിബിസി) ജോലി ചെയ്യുന്ന ഒരു ജീവനക്കാരനാണെന്നാണ് ആരോപണം.

    മെയിൽ കണ്ട് ഞെട്ടിയ ഭക്തൻ ടിടിഡി ചെയർമാൻ വൈ വി സുബ്ബ റെഡ്ഡി, ഇഒ കെ എസ് ജവഹർ റെഡ്ഡി എന്നിവർക്ക് പരാതി നൽകി.

    സംഭവം തെലുങ്ക് ദേശം പാർട്ടിയുടെ (ടിഡിപി) പ്രതിഷേധത്തിന് കാരണമായി. കേസിൽ വിജിലൻസ് അന്വേഷണവും ആരംഭിച്ചു. എസ്‌വി‌ബി‌സിയിൽ ജോലി ചെയ്യുന്ന ജീവനക്കാർ അവരുടെ ജോലിസമയത്ത് അശ്ലീലവീഡിയോകളും മറ്റ് വീഡിയോകളും കാണുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.

    ഭക്തർക്ക് അശ്ലീല സൈറ്റ് ലിങ്ക് അയച്ച ജീവനക്കാരനെയും തിരിച്ചറിഞ്ഞു, തുടർനടപടികൾ ആരംഭിച്ചു.

    അതേസമയം, മുൻ ബോർഡ് അംഗവും ബിജെപി നേതാവുമായ ഭാനു പ്രകാശ് റെഡ്ഡി ബന്ധപ്പെട്ടവരെ ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും നിയമന നടപടികളെ ചോദ്യം ചെയ്യുകയും ചെയ്തു.