തൃശ്ശൂരില്‍ ബി ഗോപാലകൃഷ്ണനെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാൻ ബി.ജെ.പി
തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ.ബി ഗോപാലകൃഷ്ണനെ രംഗത്തിറക്കാന്‍ പാർട്ടി ആലോചിക്കുന്നതായി റിപ്പോർട്ട്. ബി ഗോപാലകൃഷ്ണനെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് ശ്രമം. അതേസമയം ബി ഗോപാലകൃഷ്ണന്‍ സമ്മതിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.
കുട്ടന്‍കുളങ്ങര ഡിവിഷനില്‍ നിന്ന് മത്സരിക്കാന്‍ ആര്‍.എസ്.എസ് ഗോപാലകൃഷ്‌നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുതായുമാണ് സൂചന.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ നിയമസഭ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണനായിരുന്നു. അന്ന് 24,748 വോട്ടുകളായിരുന്നു അഡ്വ.ബി ഗോപാലകൃഷ്ണന്‍ നേടിയത്.