• Breaking News

    കൊച്ചിയില്‍ ഇ.ഡിക്ക് പുതിയ മേധാവിയെ നിയമിച്ചു കേന്ദ്രം ; സംസ്ഥാനത്തെ അന്വേഷണം ഊര്‍ജിതമാക്കാന്‍ നീക്കം

    Center appoints new ED chief in Kochi; Move to intensify state investigation , www.thekeralatimes.com

    കൊച്ചി:
    എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന് കൊച്ചിയില്‍ പുതിയ മേധാവി. ഇ.ഡി ജോയിന്റ് ഡയറക്ടറായി മനീഷ് ഗോഡ്‌റ ചുമതലയേറ്റു. മുതിര്‍ന്ന ഐ.ആര്‍.എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ലൈഫ് മിഷന്‍, സ്വര്‍ണക്കടത്ത്, കള്ളപ്പണ ഇടപാടുകള്‍ എന്നിവ അടക്കമുള്ള കേരളത്തിലെ ഇ.ഡിയുടെ എല്ലാ കേസുകളുടെയും അന്വേഷണത്തിന് ഇനി അദ്ദേഹം നേതൃത്വം നല്‍കും.

    സംസ്ഥാനത്തെ ഇ.ഡി അന്വേഷണങ്ങള്‍ ഊര്‍ജിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചിയില്‍ പുതിയ ജോയിന്റ് ഡയറക്ടറെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിട്ടുള്ളത്. നേരത്തെ കൊച്ചിയില്‍ ഇ.ഡിക്ക് ജോയിന്റ് ഡയറക്ടര്‍ ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം സ്ഥലമാറി പോയശേഷം അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിവന്നത്.

    ചെന്നൈയിലെ ജോയിന്റ് ഡയറക്ടറുടെ മേല്‍നോട്ടത്തിലായിരുന്നു കൊച്ചിയിലെ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ കൊച്ചിയില്‍ ജോയിന്റ് ഡയറക്ടര്‍ വേണമെന്ന ആവശ്യം സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണത്തിനിടെ കൊച്ചിയില്‍ ചേര്‍ന്ന അവലോകന യോഗത്തിനിടെ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് നിയമനം.