• Breaking News

    വിഭാഗീയതകളില്ലാത്ത പ്രസിഡന്റാവും; രാജ്യത്തെ അഭിസംബോധന ചെയ്ത് ജോ ബൈഡന്‍

    A non-sectarian president; Joe Biden addressing the nation , www.thekeralatimes.com

    അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ഉറപ്പിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്തു. തെരഞ്ഞെടുപ്പ് കഠിനമായിരുന്നു. എങ്കിലും നാം ക്ഷമയോടെ കാത്തിരിക്കണം. ജനാധിപത്യത്തില്‍ ഓരോരുത്തര്‍ക്കും ശക്തമായ അഭിപ്രായങ്ങളുണ്ട്. എന്നാല്‍ രാജ്യത്തിനായി പ്രവര്‍ത്തിക്കുക എന്നതാണ് രാഷ്ട്രീയത്തിന്റെ ലക്ഷ്യമെന്ന് ബൈഡന്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ നാം എതിരാളികളായിരിക്കാം. എന്നാല്‍ ശത്രുക്കളല്ല. നമ്മള്‍ അമേരിക്കക്കാരാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് ജോ ബൈഡന്‍ പറഞ്ഞു. രാജ്യത്തെ വിഭാഗീയതകളില്ലാതെ ഒറ്റക്കെട്ടായി നിലനിര്‍ത്തുന്ന പ്രസിഡന്റായിരിക്കും താനെന്നും ബൈഡന്‍ പറഞ്ഞു.