കൊച്ചി കപ്പല്‍ ശാല കേരളത്തിനു പുറത്ത് മൂന്ന് പുതിയ റിപ്പയര്‍ കേന്ദ്രങ്ങള്‍ തുറന്നു
കേരളത്തിനു പുറത്തേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ച കൊച്ചി കപ്പല്‍ശാല മുംബൈ, കൊല്‍ക്കത്ത, പോര്‍ട് ബ്ലയര്‍ എന്നിവിടങ്ങളില്‍ കപ്പല്‍ റിപ്പയര്‍ യൂണിറ്റുകള്‍ ആരംഭിച്ചു. കൊച്ചിയിലെ റിപ്പയര്‍ യൂണിറ്റിനു പുറമെയാണിത്. ഇതിനു പുറമെ കൊല്‍ക്കത്തയില്‍ എച്‌സിഎസ്എല്‍ എന്ന പേരിലും കര്‍ണാടകയിലെ മാപ്‌ലെയില്‍ ടെംബ ഷിപ്‌യാര്‍ഡ് ലിമിറ്റഡ് എന്ന പേരിലും കൊച്ചി കപ്പല്‍ശാലയുടെ പൂര്‍ണ ഉടമസ്ഥതയില്‍ രണ്ടു പുതിയ കപ്പല്‍ശാലകളും നിര്‍മ്മിക്കുന്നുണ്ട്. ഉള്‍നാടന്‍ ജലഗതാഗത്തിന് ഉപയോഗിക്കുന്ന കപ്പലുകളും, ചെറു, ഇടത്തരം കപ്പലുകളുമാണ് ഇവിടെ നിര്‍മ്മിക്കുക. കൊച്ചിയിലെ ആസ്ഥാനത്തും കമ്പനി കൂടുതല്‍ പണം മുടക്കി അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നുണ്ട്. 2800 കോടി രൂപ ചെലവില്‍ കൊച്ചിയില്‍ പുതിയ ഡ്രൈ ഡോക്കും വില്ലിങ്ടണ്‍ ഐലന്‍ഡില്‍ ഷിപ് റിപയര്‍ യാര്‍ഡും നിര്‍മ്മിക്കുന്നുണ്ട്.