• Breaking News

    സാമ്പത്തികരംഗം ശക്തമായ തിരിച്ചുവരവിന്റെ പാതയിൽ; സാമ്പത്തിക പാക്കേജുകൾ ​ഗുണകരമായെന്ന് നിർമല സീതാരാമൻ

    The economy is on the path to a strong recovery; Nirmala Sitharaman says financial packages are beneficial , www.thekeralatimes.com

    ഇന്ത്യൻ സമ്പദ്​വ്യവസ്ഥ ശക്​തമായി തിരിച്ച്​ വരികയാണെന്ന്​ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകൾ സാമ്പത്തികവളർച്ചയ്ക്കു ഗുണകരമായെന്ന് ധനമന്ത്രി വാർത്താസമ്മേളനത്തിൽ പറയുന്നു.

    ജി.എസ്​.ടി പിരവ്​ ഉയരുന്നതും ഊർജ ഉപയോഗം വർധിച്ചതും ഓഹരി വിപണികളുടെ മികച്ച പ്രവർത്തനവുമെല്ലാം സമ്പദ്​വ്യവസ്ഥ തിരിച്ചു വരുന്നതിന്റെ സൂചകങ്ങളാണെന്ന്​ നിർമല സീതാരാമൻ പറഞ്ഞു.

    സമ്പദ്​വ്യവസ്ഥ വളർച്ച തിരിച്ചുപിടിച്ചുവെന്ന്​ നിരവധി സാമ്പത്തികശാസ്​ത്രജ്ഞർ അറിയിച്ചിട്ടുണ്ടെന്നും നിർമല സീതാരാമൻ വ്യക്​തമാക്കി. തൊഴിലുകൾ വർധിപ്പിക്കാനുള്ള പദ്ധതികളും മുന്നോട്ട്​ പോവുന്നുണ്ടെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.

    കോവിഡ് പശ്ചാത്തലത്തിൽ തകർന്ന രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഉണർത്തുന്നതിനായുള്ള നാലാംഘട്ട ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.

    അതേ സമയം ഇന്ത്യൻ സമ്പദ്​വ്യവസ്ഥ ചരിത്രത്തിലെ സമാനതകളില്ലാത്ത സാമ്പത്തിക മാന്ദ്യത്തിലെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. ആർബിഐ ഡെപ്യൂട്ടി ഗവർണ്ണർ ഉൾപ്പെട്ട വിദഗ്ധർ തയ്യാറാക്കിയ റിപ്പോർട്ടിലാണ് വിലയിരുത്തൽ

    സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ജി.ഡി.പി 8.6ശതമാനം ഇടിഞ്ഞു. തൊഴിൽ നഷ്ടം സാമ്പത്തിക രംഗത്തെ ബാധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.