• Breaking News

    ഗ്ലാന്‍ഡ് ഫാര്‍മ ഐപിഒയ്ക്ക് 2.05 മടങ്ങ് അപേക്ഷകര്‍

    Gland Pharma issue oversubscribed by 2.05 times , www.thekeralatimes.com

    കൊച്ചി: ഗ്ലാന്‍ഡ് ഫാര്‍മയുടെ ഐപിഒയ്ക്ക് 2.05 മടങ്ങ് അപേക്ഷകള്‍ ലഭിച്ചു. 1490 രൂപ മുതല്‍ 1500 രൂപ വരെ പ്രൈസ് ബാന്‍ഡില്‍ ആയിരുന്നു ഐപിഒ. ഫാര്‍മ വ്യവസായത്തിലെ ഏറ്റവും വലിയ നിലയില്‍ 6480 കോടി രൂപയുടെ ഇഷ്യു ആയിരുന്നു ഗ്ലാന്‍ഡ് ഫാര്‍മയുടേത്. ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് കമ്പനി 1943.86 കോടി രൂപ സമാഹരിച്ചിരുന്നു. ആഭ്യന്തര, ആഗോള തലത്തിലെ 70 പദ്ധതികളാണ് ആങ്കര്‍ നിക്ഷേപകരായി എത്തിയിരുന്നത്. ഐപിഒ വഴി  സമാഹരിക്കുന്നവയില്‍ 1250 കോടി രൂപ പുതിയ ഓഹരി വില്‍പനയിലൂടെയായിരുന്നു. ഇത് മൂലധന, പ്രവര്‍ത്തന മൂലധന ചെലവുകള്‍ക്കായാവും പ്രയോജനപ്പെടുത്തുക.