• Breaking News

    ഇന്ത്യയിൽ സമാനതകളില്ലാത്ത സാമ്പത്തിക മാന്ദ്യം; ‌‌ജി.ഡി.പി 8.6ശതമാനം ഇടിഞ്ഞു, കണക്കുകളുമായി ആർ.ബി.ഐ

    Unprecedented recession in India; ‌‌GDP fell 8.6%, according to the RBI , www.thekeralatimes.com

    ഇന്ത്യൻ സമ്പദ്​വ്യവസ്ഥ ചരിത്രത്തിലെ സമാനതകളില്ലാത്ത സാമ്പത്തിക മാന്ദ്യത്തിലെന്ന് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. ആർബിഐ ഡെപ്യൂട്ടി ഗവർണ്ണർ ഉൾപ്പെട്ട വിദഗ്ധർ തയ്യാറാക്കിയ റിപ്പോർട്ടിലാണ് വിലയിരുത്തൽ

    സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ജി.ഡി.പി 8.6ശതമാനം ഇടിഞ്ഞു. തൊഴിൽ നഷ്ടം സാമ്പത്തിക രംഗത്തെ ബാധിച്ചു.

    പണം ചെലവാക്കാൻ മടിക്കുന്നതിനാൽ കുടുംബ സമ്പാദ്യത്തിൽ ഇരട്ടിവർദ്ധന ഉണ്ടായെന്നും സമിതി വിലയിരുത്തുന്നു.

    ഏപ്രിൽ- ജൂൺ കാലയളവിലെ സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 23 ശതമാനത്തിന്റെ ഇടിവാണ്​ ജി.ഡി.പിയിൽ രേഖപ്പെടുത്തിയത്​.

    വിൽപന കുറഞ്ഞ​പ്പോഴും കമ്പനികളുടെ ലാഭമുയരാൻ കാരണം ചെലവ്​ ചുരുക്കിയതാണെന്നും ആർ.ബി.ഐ വ്യക്​തമാക്കുന്നു.
    കമ്പനികൾക്ക് മുന്നേറ്റം നിലനിർത്താനായാൽ ഒക്ടോബർ-ഡിസംബർ പാദത്തിൽ സമ്പദ്ഘടനയ്ക്ക് തരിച്ചുവരവ് നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.