സംസ്ഥാന ബാലാവകാശ കമ്മീഷനെതിരെ കേസെടുക്കണമെന്ന് കെ സുരേന്ദ്രൻ
സംസ്ഥാന ബാലാവകാശ കമ്മീഷനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിനീഷ് കോടിയേരിയുടെ വീട്ടിലെ ഇ.ഡി പരിശോധനയ്ക്കിടെ കുട്ടിയെ മറയാക്കി പരിശോധന തടയാനാണ് ബാലാവകാശ കമ്മീഷൻ ശ്രമിച്ചതെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.
ആൾക്കൂട്ടമുള്ളിടത്തേയ്ക്ക് കുട്ടിയെ കൊണ്ടുവന്ന് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണെന്നും ക്രെഡിറ്റ് കാർഡ് സംബന്ധിച്ചുള്ള തർക്കമുണ്ടായപ്പോഴാണ് കുട്ടിയെ വീട്ടിലേക്ക് എത്തിച്ചതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ബാലാവകാശ കമ്മീഷൻ പ്രവർത്തിക്കുന്നത് പാർട്ടി കമ്മീഷനായാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.