• Breaking News

    സംസ്ഥാനത്ത് ഇന്ന് 6010 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ രോഗം 5188 പേർക്ക്, പുറത്ത് നിന്നും വന്നവർ 100, ഇന്ന് 28 മരണം

    Covid confirmed 6010 people in the state today; Outbreaks appear to be exacerbated during this period, with 5,188 deaths, 100 deaths and 28 deaths tod , www.thekeralatimes.com

    തിരുവനന്തപുരം:
    കേരളത്തിൽ ഇന്ന് 6010 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോഴിക്കോട് 807, തൃശൂർ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്ണൂർ 301, പത്തനംതിട്ട 234, വയനാട് 112, ഇടുക്കി 89, കാസർഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    കഴിഞ്ഞ 24 മണിക്കൂറിനിടെ 54,751 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.98 ആണ്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 51,85,673 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

    28 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവന്തപുരം പെരുങ്കടവിള സ്വദേശി കൃഷ്ണൻകുട്ടി (57), നെല്ലിമൂട് സ്വദേശി തങ്കരാജൻ നാടാർ (57), പ്ലാമൂട്ടുകട സ്വദേശി ജെറാൾഡ് (63), ഊരൂട്ടമ്പലം സ്വദേശി മധു (55), ചിറയിൻകീഴ് സ്വദേശിനി ഡി. രാഹില (71), പോത്തൻകോട് സ്വദേശി ചക്രപാണി (75), കൊല്ലം മഞ്ഞപ്പാറ സ്വദേശി തോമസ് (71), കണ്ണനല്ലൂർ സ്വദേശി കെ. ജോർജ് (88), ഫരീദിയ നഗർ സ്വദേശിനി സൈനബ താജുദീൻ (54), പത്തനംതിട്ട റാന്നി സ്വദേശിനി അനിത (51), കോട്ടയം സ്വദേശി ഇബ്രാഹീം കുട്ടി (75), ചങ്ങനാശേരി സ്വദേശിനി ശാന്തി (37), കൂവപ്പള്ളി സ്വദേശി സെയ്ദലവി (72), കാഞ്ഞിരപ്പള്ളി സ്വദേശി വിനുകുട്ടൻ (27), എറണാകുളം മുരികുംപാടം സ്വദേശി ടി.ടി. ജോസഫ് (77), തൃശൂർ ഇരിങ്ങാലക്കുട സ്വദേശി എം.കെ. ചന്ദ്രൻ (72), മുണ്ടൂർ സ്വദേശി ശശിധരൻ (67), ഇരിങ്ങാലക്കുട സ്വദേശി ജോണി (57), പാലക്കാട് മണ്ണാർകാട് സ്വദേശി ഹംസ (70), ചിറ്റിലഞ്ചേരി സ്വദേശിനി സൗമ്യ (35), തേങ്കുറിശി സ്വദേശിനി തങ്കമ്മ പണിക്കത്തിയാർ (84), മലപ്പുറം സ്വദേശിനി ഫാത്തിമ (80), കോഴിക്കോട് അരൂർ സ്വദേശി നാണു (58), കല്ലായി സ്വദേശി മൊയ്ദീൻ (79), കന്നുക്കര സ്വദേശി രവീന്ദ്രൻ (75), കണ്ണൂർ തളിപ്പറമ്പ് സ്വദേശി മുഹമ്മദ് സെയ്ദ് (62), നടുവിൽ സ്വദേശി കെ.പി. അഹമ്മദ് (86), മുണ്ടല്ലൂർ സ്വദേശി പി.കെ. സുലൈമാൻ (68), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1742 ആയി.

    ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 100 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5188 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 759, തൃശൂർ 685, മലപ്പുറം 645, ആലപ്പുഴ 628, എറണാകുളം 375, തിരുവനന്തപുരം 436, കൊല്ലം 425, കോട്ടയം 420, പാലക്കാട് 182, കണ്ണൂർ 220, പത്തനംതിട്ട 180, വയനാട് 104, ഇടുക്കി 57, കാസർഗോഡ് 72 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

    69 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട് 12 വീതം, മലപ്പുറം 9, എറണാകുളം, തൃശൂർ, കണ്ണൂർ 8 വീതം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, പാലക്കാട്, വയനാട്, കാസർഗോഡ് 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

    രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6698 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 580, കൊല്ലം 485, പത്തനംതിട്ട 175, ആലപ്പുഴ 559, കോട്ടയം 361, ഇടുക്കി 105, എറണാകുളം 1078, തൃശൂർ 1088, പാലക്കാട് 413, മലപ്പുറം 545, കോഴിക്കോട് 798, വയനാട് 135, കണ്ണൂർ 177, കാസർഗോഡ് 199 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 78,694 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,15,158 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

    സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,16,359 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,97,041 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 19,318 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2039 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

    ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് (കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 1, 3, 4, 6, 7, 9, 11, 13), വെളിയംകോട് (2, 6, 7, 8, 9, 11, 12, 16), തിരൂരങ്ങാടി മുൻസിപ്പാലിറ്റി (8, 34, 37), വള്ളിക്കുന്ന് (2, 3, 4, 5, 8, 9, 13, 18), മൂന്നിയൂർ (9, 20, 22), നന്നമ്പ്ര (3, 18), തേഞ്ഞിപ്പാലം (5, 9, 11), കീഴുപറമ്പ് (2, 6, 12, 14), പത്തനംതിട്ട ജില്ലയിലെ ഏറാത്ത് (സബ് വാർഡ് 12), കൊല്ലം ജില്ലയിലെ കുളക്കട (12), എറണാകുളം ജില്ലയിലെ ഒക്കൽ (സബ് വാർഡ് 7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

    7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 616 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.