എല്‍ഡിഎഫ് നേതൃയോഗം ഇന്ന്; തദ്ദേശ തെരഞ്ഞെടുപ്പ് മുഖ്യ അജന്‍ഡ, ബിനീഷ്, സ്വർണക്കടത്ത് വിഷയങ്ങൾ ചർച്ചയാവും
എൽഡിഎഫ് യോഗം ഇന്ന് എ കെ ജി സെൻ്ററിൽ ചേരും. യോഗത്തിൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ നേതാക്കളും പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രികയാണ് പ്രധാന അജണ്ട. സീറ്റ് വിഭജനം, സ്ഥാനാര്‍ത്ഥി നിര്‍ണയം, പ്രകടന പത്രിക തുടങ്ങിയവയെല്ലാം യോഗം ചര്‍ച്ച ചെയ്യും.
മുന്നണിയിലെത്തിയ ശേഷം കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ആദ്യമായി പങ്കെടുക്കുന്ന എല്‍ഡിഎഫ് യോഗമെന്ന പ്രത്യേകതയും ഉണ്ട്. ജോസ് കെ മാണിക്കൊപ്പം ആരാകും യോഗത്തിനെത്തുക എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
സ്വര്‍ണക്കടത്തു വിഷയവും ബിനീഷ് കോടിയേരി വിഷയവും യോഗത്തില്‍ ചര്‍ച്ചയായേക്കും. സര്‍ക്കാരിനെ പ്രതിരോധിക്കുന്നതിനുള്ള തന്ത്രങ്ങള്‍ക്കും യോഗം രൂപം നല്‍കിയേക്കും.

