• Breaking News

    ബിജെപിയിലെ ഭിന്നതകൾക്കിടെ കെ. സുരേന്ദ്രൻ ഇന്ന് നഡ്ഢയെ കാണും; തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടെന്ന് വിശദീകരണം

    During the split in the BJP, K. Surendran to meet Nadda today; Explanation related to election , www.thekeralatimes.com

    ബിജെപിയിലെ ഭിന്നതകൾക്കിടെ സംസ്ഥാന പ്രസിഡന്‍റ്  കെ സുരേന്ദ്രൻ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഢയെ ഇന്ന് കാണും.  തദ്ദേശ ഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ആയാണ് കൂടിക്കാഴ്ചയെന്നാണ് ഒൗദ്യോഗിക വിശദീകരണം.

    സുരേന്ദ്രനെതിരെ മുതിർന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ രണ്ട് തവണ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു. പിഎം വേലായുധൻ, കെപി ശ്രീശൻ അടക്കമുള്ള മുതിർന്ന നേതാക്കളും സംസ്ഥാന നേതൃത്വത്തെ പരസ്യമായി വിമർശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡൽഹിയിൽ തിരക്കിട്ട് ചർച്ചകൾ നടന്നതെന്നാണ് സൂചന.