ജയില്‍ മുറിയിലും കുളിമുറിയിലും വരെ ക്യാമറ; വെളിപ്പെടുത്തലുമായി നവാസ് ഷെരീഫിന്റെ മകള്‍ മറിയം
ഇസ്ലാമാബാദ്: തന്റെ ജയില്‍ മുറിയിലും കുളിമുറിയിലും വരെ അധികൃതര്‍ ക്യാമറ വച്ചുവെന്ന ആരോപണവുമായി പാക്കിസ്ഥാന്‍ മുസ്ലീം ലീഗ് – നവാസിന്റെ (പിഎംഎല്‍-എന്‍) വൈസ് പ്രസിഡന്റ് മറിയം നവാസ് ഷെരീഫ് രംഗത്ത് എത്തിയിരിക്കുന്നു. ചൗദരി ഷുഗര്‍ മില്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ പ്രവേശിപ്പിക്കപ്പെട്ട സമയത്ത് താന്‍ അനുഭവിച്ച സംഘര്‍ഷങ്ങള്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ് ഷെരീഫ്.
”രണ്ട് തവണ ഞാന്‍ ജയിലില്‍ പോയി, ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് ജയിലില്‍ നേരിടേണ്ടി വന്നത് തുറന്നുപറയുകയാണ്. ” എന്ന് അദ്ദേഹം പറഞ്ഞു. ഒരു, സ്ത്രീ പാക്കിസ്ഥാനിലോ മറ്റെവിടെയെങ്കിലുമോ ആകട്ടെ, അവള്‍ അപലയല്ലെന്നും മറിയം പറഞ്ഞു. താന്‍ സ്റ്റേറ്റിന് എതിരല്ലെന്നും എന്നാല്‍ ഒന്നും മറച്ചുവയ്ക്കാനില്ലെന്നും അവര്‍ പറയുകയുണ്ടായി. പണമിടപാട് കേസില്‍ മറിയത്തെ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തിരുന്നു. ചൗധരി ഷുഗര്‍ മില്‍സ് ഉപയോഗിച്ച് അനധികൃത പണമിടപാട് നടത്തിയെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയ കേസ്.