തിരുവനന്തപുരത്ത് സിപിഐയിൽ കൂട്ട രാജി
തിരുവനന്തപുരത്ത് സിപിഐയിൽ കൂട്ട രാജി. സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ അതൃപ്തിയെ തുടർന്നാണ് രാജി. വലിയവിള അറപ്പുര ബ്രാഞ്ചിലെ പത്തോളം പേരാണ് രാജിവെച്ചത്.
പിടിപി നഗർ വാർഡിലെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ചാണ് രാജി. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി, വലിയവിള അറപ്പുര ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവർ രാജി നൽകിയവരിൽ ഉൾപ്പെടുന്നു.