• Breaking News

    കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായി ദുബൈ ഭരണാധികാരി ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം

    Sheikh Mohammed bin Rashid Al Maktoum, the ruler of Dubai, participates in the Kovid vaccine trial. , www.thekeralatimes.com

    കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായി  ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം. അദ്ദേഹം തന്നെയാണ്​ വാക്സീൻ സ്വീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്​. യുഎഇ പ്രധാനമന്ത്രി കൂടിയാണ് ഷെയ്ഖ് മുഹമ്മദ്. യു.എ.ഇയിൽ വാക്സിൻ ലഭ്യമാക്കാൻ അക്ഷീണം പ്രവർത്തിച്ചവരെ അദ്ദേഹം അഭിനന്ദിച്ചു.

    ദൈവം എല്ലാവരെയും സംരക്ഷിക്ക​ട്ടെയെന്നും എല്ലാവരുടെയും അസുഖങ്ങൾ ഭേദമാവ​ട്ടെയെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയിൽ വാക്​സിൻ ലഭ്യമാക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. ലോകത്ത്​ ആദ്യമായി കോവിഡ്​ വാക്​സിന്​ അനുമതി നൽകിയ രാജ്യങ്ങളിൽ ഒന്നാണ്​ യു.എ.ഇ. അതിനായി പ്രയത്​നിച്ചവരെയും സ്വീകരിക്കാൻ മുൻകൈയെടുത്തവരെയും അഭിനന്ദിക്കുന്നു. യു.എ.ഇയുടെ ഭാവി ശോഭനമാണെന്നും അദ്ദേഹം പറഞ്ഞു.

    യുഎഇയിൽ രണ്ട് കോവിഡ് വാക്‌സിനുകളാണ് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിൽ എത്തിയിരിക്കുന്നത്. ഒന്ന് ചൈനയിലെ സിനോഫാം വികസിപ്പിച്ച വാക്‌സിനും, രണ്ടാമത്തേത് റഷ്യ വികസിപ്പിച്ച സ്പുട്‌നിക്ക് അഞ്ചും. ജൂലൈയിലാണ് സിനോഫാമിന്റെ വാക്‌സിൻ യുഎഇയിൽ മൂന്നാം പരീക്ഷണഘട്ടത്തിലേക്ക് കടന്നത്.

    ഇതിന് മുമ്പ് വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായദ് അൽ നഹ്യാൻ, ഉപ പ്രധാനമന്ത്രി ഷെയ്ഖ് സെയ്ഫ് ബിൻ സായദ് അൽ നഹ്യാൻ എന്നിവരും വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്തിരുന്നു.