• Breaking News

    യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാന്‍ പി. ബിജു അന്തരിച്ചു

    Youth Welfare Board Vice Chairman P. Biju passed away , www.thekeralatimes.com

    സിപിഎം യുവനേതാവും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാന്‍ പി. ബിജു അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 43 വയസായിരുന്നു.

    ഹൃദയാഘാതമാണ് മരണ കാരണം. എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കോവിഡ് മുക്തനായതിന് ശേഷം അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു.